ശബരിമലയില്‍ യുവതി പ്രവേശനം നടന്നോ ? പ്രവേശിച്ചെന്ന് സോഷ്യല്‍ മീഡിയ; വീഡിയോയിലുള്ള സ്ത്രീ ആരെന്ന് അന്വേഷണം

ശബരിമല: രാവിലെ മുതലുള്ള വലിയ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒടുവില്‍ വൈകിട്ടോടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നോ? അതെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സ്ത്രീകള്‍ പ്രവേശിച്ചതായി തെളിവുകള്‍ നിരത്തിയിരിക്കയാണ് സോഷ്യല്‍ മീഡിയ. ന്യൂസ് 18 ചാനലിന്റെ ക്യാമറയിലാണ് യുവതിയായ സ്ത്രീ പതിനെട്ടാം പടികയറുന്ന ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഈ ദൃശ്യങ്ങളാണ് യുവതി പ്രവേശനം നടന്നു എന്നുള്ള സോഷ്യല്‍ മീഡിയ വാദത്തിന്റെ ആധാരം

ശബരിമലയില്‍ യുവതി പ്രവേശിച്ചെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് ആളുകള്‍ പറയുന്നത്. 35-40 വയസ്സ് തോന്നിക്കുന്ന സ്ത്രീ ആരെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. എന്നാല്‍ യുവതി പ്രവേശിച്ചോ എന്ന കാര്യത്തില്‍ വ്യക്തമായ സ്ഥരീകരണം ലഭിച്ചിട്ടില്ല. സ്ത്രീയെ കണ്ട് പ്രായം തിരുമാനിക്കരുതെന്നും അവര്‍ 50 കഴിഞ്ഞ സ്ത്രീയാകാം എന്ന വാദവും മറുഭാഗം ഉന്നയിക്കുന്നുണ്ട്.

Post a Comment

Previous Post Next Post