നാലാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരെ അധ്യാപകന്റെ പീഡനം; പ്രതിയെ അറസ്റ്റ് ചെയ്തു

രാജപുരം (www.snewskasaragod.com): നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല. ഇതോടെ ബിരിക്കുളത്തെ പെരിയില്‍ രാജനെ (55)നെ പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. മലയോരത്തെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.


വിദ്യാർത്ഥിനി സ്‌കൂളിൽ പോകാൻ മടി കാണിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പ്രദേശത്തെ ആശാവര്‍ക്കറുടെ നിര്‍ദേശപ്രകാരം കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു. കൗൺസിലിംഗിൽ പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതര്‍ കുട്ടിയെ പരിശോധിക്കുകയും പരിശോധന ഫലം ജില്ലാ ആശുപത്രിയിലെ ഭൂമിക കൗണ്‍സലിംഗ് സെന്ററിലേക്ക് അയക്കുകയും ചെയ്തു. ഇവിടത്തെ പരിശോധനയിലും കൗണ്‍സലിംഗിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ അധികൃതര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post