ഖാസി വധം: സത്യങ്ങൾ വിളിച്ചു പറഞ്ഞ ശേഷം  അഷ്റഫ് മൗലവി പരപ്പ എവിടെ?

കാസർകോഡ്:

 സമസ്തയുടെ വൈസ് പ്രസിഡണ്ടും ഗോളശാസ്ത്ര പണ്ഡിതനുമായ ഖാസി ചെമ്പരിക്ക സിഎം അബ്ദുല്ല മുസ്ല്യാർ കൊല്ലപ്പെട്ടിട്ട് എട്ട് വർഷം പിന്നിടുന്നു
2010 ഫെബ്രുവരി 15 നാണ് സിഎം ഉസ്താദ് എന്നറിയപ്പെടുന്ന മംഗലാപുരം ,ചെമ്പരിക്ക മഹല്ലുകളുടെ ഖാസിയും പണ്ഡിതനുമായ ചെമ്പരിക്ക സി എം അബ്ദുല്ല മുസ്ല്യാർ കൊല്ലപ്പെട്ടത്
മയ്യത്ത് കണ്ടെത്തിയത് മുതൽ തന്നെ ദുരൂഹതകൾ നില നിന്നിരുന്നു
ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസും സിബിഐ യും കേസിൽ കാര്യമായ പുരോഗതികളുണ്ടാക്കാനാവാതെ അവസാനിപ്പിക്കുകയായിരുന്നു
അതിനിടയിൽ പൊതു പ്രവത്തകരും കുടുംബക്കാരും നവമാധ്യമങ്ങളിലൂടെ കൊലയാളികളിലേക്ക് സൂചന നൽകുന്ന പല വെളിപ്പെടുത്തലും നടത്തി.

കൊലപാതകത്തിന് പിന്നിൽ ഉസ്താദിന്റെ കുടുംബക്കാരുടെ ഒത്താശയണ്ടെന്നും
കൊല്ലപ്പെട്ടതിന്റെ മുന്നാം ദിവസം ഉസ്താദിന്റെ റൂമിൽ കത്ത് കൊണ്ട് വെച്ച് ഉസ്താദിന്റെ കുറിപ്പാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചവരെ കുറിച്ചും പരാമർശങ്ങളുണ്ടായി
സമസ്തയുടെ ഉന്നത നേതാവായിരുന്നിട്ട് കൂടി സമസ്ത ഈ കേസിൽ കാര്യമായ ഇടപെടലുകൾ നടത്തിയില്ല എന്ന ആരോപണവും ഉയർന്നു വരുന്നു
ലീഗിന്റെ നയനിലപാടുകൾക്ക് എന്നും പിന്തുണ നൽകാറുള്ള സമസ്തയുടെ നേതാവ് കൊല്ലപ്പെട്ടിട്ടും ലീഗിനും ഈ കേസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്
അതിനിടയിലാണ് അഷ്റഫ് പരപ്പയുടെ വെളിപ്പെടുത്തൽ എന്ന രീതിയിൽ ഫാറൂഖ് തങ്ങൾ ഒരു ചാനലിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ സത്യമായിരുന്നൊ എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ചോദ്യങ്ങൾ

സി എം ഉസ്താദിന്റെ കൊലയാളികളെ തന്റെ ഓട്ടോറാക്ഷയിലായിൽ പലതവണ ചെമ്പരിക്കയിൽ കൊണ്ട് പോയതായും
തന്റെ അമ്മോശനാണ് ഇതിന് നേതൃത്വം നൽകിയതെന്നും
രാജൻ എന്നയാൾ കൊട്ടേഷൻ നൽകാൻ ഇടനിലക്കാരനായിരുന്നു എന്നും ഇരുപത് ലക്ഷം രുപ അമ്മോശന് കിട്ടിയതും ആ പണം കൊണ്ട് വീട് വാങ്ങിയെന്നുമൊക്കെ അന്ന് അഷ്റഫ് പരപ്പ പറഞ്ഞിരുന്നു
അതിന് ശേഷം കോടതിൽയിൽ ഹാജരാക്കാൻ സമസ്തയുടെ നേതാക്കാളുടെ കൂടെയാണ് കൊണ്ട് പോയത്
അതിന് ശേഷം അഷ്റഫ് മൗലവി എവിടെ?

അയാൾ പറഞ്ഞത് സത്യമായിരുന്നു?

കോട്ടൂർ വളവിൽ വെച്ച് കൊലയാളി സംഘം അക്രമികാൻ ശ്രമിച്ചെന്നും ഓട്ടോ റിക്ഷ കത്തിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും പറഞ്ഞത് കളവായിരുന്നൊ?

ആ അഷ്റഫ് പരപ്പ ഇപ്പോൾ എവിടെയാണ്?

സത്യമല്ലെങ്കിൽ പ്രമാദമായ ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തിയ കള്ള പ്രചാരണം നടത്തിയതിന് അദ്ധേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കെണ്ടതല്ലെ?


Post a Comment

Previous Post Next Post