ജില്ലാ തല ദഫ് മത്സരം ഡിസംബർ 01 ന് ആരിക്കാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് അവസരം

കുമ്പള;(www.snewskasaragod.com)
ആരിക്കാടി ബാന്നംകുളം രിഫാഹിയ്യ ജുമാ മസ്ജിദ് കമ്മിറ്റി  മെഹ്ഫിലെ മീലാദ് ഫെസ്റ്റ് 2018 നോട് അനുബന്ധിച്ച സംഘടിപ്പിക്കുന്ന
ജില്ലാ തല ദഫ് മത്സരം 2018 ഡിസംബർ 01 ശനിയാഴ്ച്ച നടക്കും.

ജില്ലയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കായിരിക്കും അവസരം ലഭിക്കുക.
യഥാക്രമം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്  10001 രൂപയും ക്യാഷ് പ്രൈസും ട്രോഫിയും  ,രണ്ടാം സ്ഥാനം നേടുന്ന ടീമിന് 6006 രൂപ ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 4004 രൂപയും ക്യാഷ് പ്രൈസും  ട്രോഫിയും ലഭിക്കും. കൂടാതെ മത്സരിക്കുന്ന എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

മികച്ച ടീമുകളെ അണിനിരത്തുന്നതിന് വേണ്ടി
₹ 500 രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ചെയർമാൻ: 9895430415
കൺവീനർ : 9995945453
                    : 9995505126

Post a Comment

Previous Post Next Post
close