കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി കെട്ടിട നിര്‍മ്മാണം: ഉദ്‌ഘാടനം 25ന്‌ മുഖ്യമന്ത്രി

കാസര്‍കോട്‌:

കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്‌ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ആവശ്യപ്പെട്ടു.കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാര്‍ ജില്ലാതലങ്ങളില്‍ അനുവദിച്ച മെഡിക്കല്‍ കോളേജുകളെല്ലാം പ്രവര്‍ത്തനമാരംഭിച്ചിട്ടും കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലാണ്‌ ഇപ്പോഴും തുടരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

കോളേജ്‌ കെട്ടിടം നിര്‍മ്മിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ കാസര്‍കോട്‌ പാക്കേജില്‍ നിന്ന്‌ 25 കോടി രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ചു മെഡിക്കല്‍ കോളേജ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗം കെട്ടിടത്തിന്റെ 90 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
മെഡിക്കല്‍ കോളേജ്‌ ആശുപത്രികെട്ടിടത്തിന്‌ 2015ല്‍ നബാഡ്‌ 95,8,75,877രൂപ അനുവദിച്ചെങ്കിലും ആ തുക ഉപയോഗിച്ചു പണി ആരംഭിക്കാന്‍ ഇതുവരെ കഴിയാതെ പോവുകയായിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടെ ജനങ്ങളുടെ ദീര്‍ഘകാല പ്രതീക്ഷയായ മെഡിക്കല്‍ കോളേജ്‌ ആശുപത്രി കെട്ടിട നിര്‍മ്മാണം 25നു മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നും പണി ഉടന്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കണമെന്നും നെല്ലിക്കുന്ന്‌ പറഞ്ഞു.

Post a Comment

Previous Post Next Post
close