മേൽപറമ്പിലെയും,പരിസര പ്രദേശത്തെയും കെ.എസ്.ടി.പി.റോഡ് അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നവമ്പർ 28 ന് ആരംഭിക്കുമെന്ന് കെ.എസ്.ടി.പി.അധികൃതർ


മേൽപറമ്പ:
കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി മേൽപറമ്പ നിവാസികൾ കെ.എസ്.ടി.പി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അനുഭവിച്ച വിഷമങ്ങൾക്ക് അന്ത്യമാകുന്നു. കഴിഞ്ഞ കാലങ്ങളിൽ നിർമ്മാണ പ്രവർത്തന ഘട്ടങ്ങളിലെല്ലാം ജില്ലാ ജനകീയ വികസന സമിതിയും, നീതി വേദിയും ഇടപെടൽ നടത്തിവരികയായിരുന്നു.കഴിഞ്ഞ നാല് മാസത്തിലധികമായി മേൽപറമ്പിൽ നിർമ്മാണ പ്രവർത്തനം നിർത്തി വച്ചിരിക്കുകയായിരുന്നു. ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ നീട്ടികൊണ്ട് പോകുകയാണെങ്കിൽ നിയമ പരമായ നടപടികളിലേക്ക് പോകാൻ ജില്ലാ ജനകീയ വികസന സമിതി നിർബന്ധമാകുമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നവമ്പർ 28 ന് മേൽപറമ്പിൽ ബാക്കി കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് പോക്കറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാമെന്ന് കെ.എസ്.ടി.പി.അധികൃതർ ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോടിനെ അറിയിച്ചത്


Post a Comment

Previous Post Next Post
close