ഒലീവ് രക്തദാന ക്യാമ്പ് 29 ന്  ബദിയടുക്ക ദാറുൽ ഇഹ്സാനിൽ

ബദിയടുക്ക:(www.snewskasaragod.com)
സമസ്ത കേരള സുന്നീ യുവജന സംഘം മാവിനക്കട്ട ടൗൺ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒലീവ് ബ്ലഡ് സെല്ലും ജനരക്ഷാ കാസറഗോഡും കെ എം സി ഹോസ്പിറ്റലും (മംഗളൂരു) ചേർന്ന് സംയുക്തമായി ഒരുക്കുന്ന ഒലീവ് രക്തദാന ക്യാമ്പ് നവംബർ 29 നു  ദാറുൽ ഇഹ്സാനിൽ നടക്കുകയാണ്. രാവിലെ 9:30 മുതൽ 1:30 വരേയാണ് ക്യാമ്പ്. പല അത്യാസന്ന ഘട്ടങ്ങളിലും രക്തം ആവശ്യമായി വരുമ്പോൾ രോഗികൾക്ക് രക്തം ലഭിക്കാത്ത അവസ്ഥയാണ് വരുന്നത്. ഇതിനു ഒരു പരിധി വരെ പരിഹാരം കാണാൻ ഒലീവ് ബ്ലഡ് സെൽ തയ്യാറാണെന്നും അതിനു എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും ഒലീവ് ബ്ലഡ് സെൽ ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post
close