3 വര്‍ഷമായി സഊദി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന കാസര്‍ഗോഡ് നീര്‍ച്ചാല്‍ സ്വദേശിയുടെ മൃതദേഹം ഇന്നു മറവു ചെയ്യും

ദമ്മാം:(www.snewskasaragod.com)

മൂന്ന് വര്‍ഷത്തോളമായി സഊദിയിലെ ഖതീഫ് സെന്റെര്‍ ആശുപത്രിയില്‍ സുക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഇന്ന് ദമ്മാം മഖ്ബറയില്‍ മറവു ചെയ്യും.കാസര്‍ഗോഡ് നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ ഹസൈനാരി (57) ന്‍െ മൃത ദേഹമാണ് ഏറെ നാളത്തെ അനിശ്ചിതത്വത്തിനു ശേഷം ഇന്നു മറവു ചെയ്യുകയെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കം അറിയിച്ചു.

പാസ് പോര്‍ട്ടിലും ഇഖാമയിലും മറ്റു രേഖകളിലു കോയമൂച്ചി എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് മൃതദേഹം ഇത്രയും കാലം മറവു ചെയ്യാന്‍ താമസിച്ചത്. കോയമൂച്ചി,കടവന്‍പയിക്കാട്ട്,പുവാട്ട് പറമ്പ,പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്‌പോര്ട്ടിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരും വിലാസവും വ്യാജമായിരുന്നു. കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന ഇയാള്‍ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ നാലിനാണു കോബാര്‍ അല്‍ ഫഹ്‌രി ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.മൃതദേഹം സൗദിയില്‍ മറു ചെയ്യുന്നതിനോ നാട്ടിലേക്കയക്കുന്നതിനോ വേണ്ടി സ്‌പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്‌പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് ബോധ്യമായത്.മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്‌പോണ്‍സറുടെ കമ്പ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തിരുന്നു. മാസങ്ങളായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍ ജീവനക്കാര്‍ക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നറിയിച്ച് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.ഇന്ത്യാക്കാരനായതിനാല്‍ മൃതദേഹം മറവു ചെയ്യാന്‍ നാസ് വക്കത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വര്‍ഷത്തിലേറെയായി ഖതീഫ് മോര്‍ച്ചറിയില്‍ തുടരുന്ന മൃത ദേഹത്തെ കുറിച്ച് പല തവണ വാര്‍ത്ത നല്‍കിയിരുന്നതായി നാസ് വക്കം പറഞ്ഞു


Post a Comment

Previous Post Next Post
close