എയര്‍ ഇന്ത്യാ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടുഎയര്‍ ഇന്ത്യാ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു. വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. ചിറക് കെട്ടിടത്തില്‍ തട്ടിയെങ്കിലും അപകടം കൂടാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 179 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
close