പാസ്‌കിന്റെ തേരോട്ടത്തിന് അസീസിയാ സ്നേഹാലയത്തിൽ നിന്നും പ്രൗഡോജ്ജ്വല തുടക്കം

ബദിയടുക്ക;(www.snewskasaragod.com)

പാസ്‌ക് പെരഡാലയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇരുപത്തിയഞ്ചിന വ്യത്യസ്തങ്ങളായ പദ്ധതികളിൽ പെട്ട വൃദ്ധ സദനത്തിലെ അന്ദേവാസികളോടൊപ്പം അൽപ നേരം എന്ന പദ്ധതി ക്ലബ് പ്രസിഡന്റ് അലി പെരഡാല ഉത്‌ഘാടനം ചെയ്തതോടെ ക്ലബ്ബിന്റെ ബൃഹത് പദ്ധതിക്ക് ഔപചാരികമായ തുടക്കം കുറിച്ചിരിക്കുന്നു.
പ്രവാചകപ്പിറവി കൊണ്ട് അനുഗ്രഹീതമായ  ദിനത്തിൽ  റിയാസ് ഹനീഫിയുടെ പ്രവാചക അധ്യാപനങ്ങൾ അടങ്ങിയ ഹൃസ്വ സന്ദേശത്തോടെയായിരുന്നു പദ്ധതിയുടെ പ്രഥമ ഇനമായ വ്രദ്ധ സദനത്തിലെ അന്ദേവാസികളോടൊപ്പം അൽപ നേരം എന്ന പദ്ധതി വിജയകരമായി നടത്തിയത്*
പരിപാടിയിൽ
സിദ്ദി ഡിസൈൻ,റുക്ഷാദ് നാലപ്പാട്,ഖാദർ ഓ കെ നാലപ്പാട്,സിദ്ദിഖ് എഫ് എം ബി,റഫീഖ് പാറവളപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.ക്ലബ് ഭാരവാഹികൾ മെമ്പർമാർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close