റോഡ് നിര്‍മ്മാണം ; പോലീസും സര്‍ക്കാരും തട്ടിപ്പുകാരെ സംരക്ഷിക്കുന്നു : ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് :

റോഡ് നിര്‍മാണം ഏറ്റെടുക്കുന്നതിന് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കരാറുകാരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കാതെ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സര്‍ക്കാരും സ്വീകരിക്കുന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ .കെ ശ്രീകാന്ത് ആരോപിച്ചു.
ജില്ലയിലെ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറായിട്ടില്ല. പല പോലീസ് സ്റ്റേഷന്‍കളിലും കേസ് റിജിസ്‌റെര്‍ ചെയ്തിട്ടുണ്ടെങ്കിലും ഗൗരവകരമായ അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല. ഇടതു വലതു സര്‍വീസ് സംഘടനകളുടെ നേതാക്കന്മാര്‍ ഈ തട്ടിപ്പില്‍ ഉള്‍പെട്ടതുകൊണ്ടാണ് ഇരുമുന്നണികളും മൗനം പാലിക്കുന്നത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്മാരെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ മുഴുവന്‍ കരാറുകാരുടെ സ്ഥിരനിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണം വേണമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു


Post a Comment

Previous Post Next Post
close