ബഫെ സപ്ലൈ തൊഴിൽ രംഗത്ത് ട്രിയാങ്കിൾ പൊവ്വലിന് പുതുചരിത്രം, മംഗലാപുരം സൂറത്ത് കല്ലിൽ ടീം ഏറ്റെടുത്തത് സമീപകാലത്തെ ഏറ്റവും വലിയ വർക്ക്‌

കാസറഗോഡ് :
ജില്ലയിലെ വിവിധ മേഖലകളിൽ മാത്രമല്ല ജില്ലയ്ക്കകത്തും പുറത്തും ഒരുപാട് വലിയ പ്രോഗ്രാമുകളിൽ ബഫേ സപ്ലൈ സേവനം ഏറ്റെടുത്ത് സ്വീകാര്യത നേടുകയും ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ടീമാണ് ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം പൊവ്വൽ.നിത്യ തൊഴിൽ ആഗ്രഹിക്കുന്ന യുവാക്കളും, പഠനത്തോടൊപ്പം ഉപജീവനം അഗ്ഗ്രഹിക്കുന്ന വിദ്യാർത്ഥി സുഹൃത്തുക്കളുമടക്കം ഏകദേശം ആയിരത്തിലധികം  അംഗങ്ങൾ ടീമിനൊപ്പം എല്ലായിപ്പോഴും അണിനിരക്കുന്നുണ്ട്.  ഏറ്റെടുക്കുന്ന ഏതൊരു വർക്കും കൃത്യമായ രീതിയിൽ ചെയ്യുന്നു എന്നുള്ളത് കൊണ്ട് തന്നെ പല പ്രോഗ്രാമുകളും ടീമിനെ തേടി വരാറുണ്ട്.കഴിഞ്ഞ ദിവസം മംഗലാപുരം സൂറത്ത് കല്ലിൽ നടന്ന വലിയ വർക്ക്, സമീപകാലങ്ങളിൽ ടീം ഏറ്റെടുത്തതിൽ വെച്ച് ഏറ്റവും വലിയ പ്രോഗ്രായായിരുന്നു. വിശാലമായ സ്ഥല വിസ്തൃതിയിൽ നൂറോളം ബുഫേ കൗണ്ടറുകളിലായി ഇരുപതിനായിരത്തിലധികം പേർക്കാണ് ഇവിടെ ഒന്നിച്ച് ഭക്ഷണം വിളമ്പിയത്.പ്രമുഖ കാറ്ററിംഗ് ഇവന്റ് ഗ്രൂപ്പായ എം എ എസ്സ് മംഗ്ലൂർ ഏറ്റെടുത്ത വർക്കിൽ എണ്ണൂറിലധികം സർവീസ് ബോയ്‌സുകളാണ് അണിനിരന്നത്,കാസറഗോഡ് ജില്ലയിൽ നിന്നും ടീമിന്റേത് മാത്രമായി മുന്നൂറോളം പേരുണ്ടായിരുന്നു. ഉത്തരവാദിത്വപ്പെട്ട രീതിയിൽ വർക്ക് ചെയ്തു വിജയിച്ചു എന്ന് മാത്രമല്ല,ബഫേ സപ്ലൈ തൊഴിൽ രംഗത്ത് ജില്ലയിലെ ഒരു ടീം ഏറ്റെടുക്കുന്ന ഏറ്റവും വലിയ വർക്കും, ട്രിയാങ്കിൾ ടീമിന് പുതു ചരിത്രവുമായിരുന്നു മംഗലാപുരം സൂറത്ത്കൽ പ്രോഗ്രാം.പരിപാടിയുടെ ചെറിയ വീഡിയോയും കാണുക

Post a Comment

Previous Post Next Post
close