മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബി.ജെ.പിയുടെ പ്രതിഷേധം

കാസറഗോഡ് :

കാസര്‍ഗോഡ് മുഖ്യമന്ത്രിക്കു നേരെ ബി.ജെ.പി യുടെ പ്രതിഷേധം;
ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബി.ജെ.പിയുടെ പ്രതിഷേധം
 കാസര്‍ഗോഡ്   ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബി.ജെ.പിയുടെ പ്രതിഷേധം. സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ശക്തികേന്ദ്രം കൂടിയാണ് കാസര്‍ഗോഡ്. 
സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്. എന്നാല്‍ പ്രകടനം അരക്കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

അതിനിടെയാണ് മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രി 11 മണിക്കാണ് വേദിയിലെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.

Post a Comment

Previous Post Next Post
close