ജില്ലയിൽ വ്യാജ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി കരാർ നിർമ്മിതികൾ ഏറ്റെടുക്കുന്നതിനെതിരെ പരാതി നൽകി.


കാസർകോട്:
കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി കാസർകോട് ആസ്ഥാനമായി സർക്കാർ പ്രവൃത്തികൾ ഏറ്റെടുത്ത്(പൊതുമരാമത്ത് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രവൃത്തികൾ ) നടത്തുന്ന കരാറുകാർ വ്യാജ സ്ഥിര നിക്ഷേപ സർട്ടി പിക്കറ്റുകൾ നൽകി നിർമ്മാണം നടത്തുന്ന പ്രക്രിയ തുടരുന്നതായും,   കാസർകോട് കഴിഞ്ഞ എത്രയോ കൊല്ലമായി തുടരുന്ന വ്യാപക അഴിമതിയിൽ ചെറിയ ഒരു ഇനം മാത്രമാണിതെന്നും, ജില്ലയിലെ ചില റോഡുകൾക്ക് അമിതമായ കരാർ തുകയിട്ട് കരാർ ലഭ്യമായാൽ പ്രസ്തുത റോഡുകളിൽ ഷെഡ്യൂളിൽ പറഞ്ഞ പോലെ നിർമ്മാണ പ്രവർത്തനം നടത്താതെ കരാറുകാരനും, ഉദ്യോഗസ്ഥന്മാരും ഒത്തുകളിക്കുന്നതായും,  ജില്ലയിലെ പല റോഡുകളുടെയും നിർമ്മാണം മെക്കാഡം എന്ന പേരിൽ കരാർ തുകയിടുകയും കരാർ ലഭ്യമായാൽ റോഡിന്റെ ഇരുഭാഗങ്ങിലും ഒരു മീറ്റർ വീതം പോലെ വീതി കൂട്ടിയെടുത്ത് സാധാരന ടാർ ചെയ്തു് പോകുകയും ചെയ്തതിന് ഉദാഹരണമാണ് ചട്ടംചാൽ മാങ്ങാട് കളനാട് റോഡ്, ചട്ടംചാൽ കോളിയടുക്കം ദേളി ജംഗ്ഷൻ റോഡ്, വിദ്യാനഗർ മായിപ്പാടി റോഡ്കളെന്നും,കരാറുകാരും ഉദ്യോഗസ്ഥന്മാരും ഒത്തുകളിച്ച് പൊതു ഫണ്ട് കൊള്ളയടിക്കുന്ന നിലവിലെ അവസ്ഥ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും, ജില്ലയിൽ വ്യാജ സ്ഥിരം നിക്ഷേപ സർട്ടിഫിക്കറ്റ് വച്ച് കരാർ പ്രവൃത്തികൾ നടത്താൻ കൂട്ട് നിന്ന മുഴുവൻ ഉദ്യോഗസ്ഥന്മാരെയും അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യാൻ നടപടി കൈകൊള്ളണമെന്നും, കാസർകോട് ജില്ലക്ക് പുറത്ത് നിന്നുള്ള വിജിലൻന് ഉദ്യോഗസ്ഥന്മാരെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മക്കോട്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, സംസ്ഥാന വിജിലൻസ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post
close