ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല, കമ്മ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണ് എന്നാല്‍ അന്ധവിശ്വാസികള്‍ അല്ല…! പന്ന്യന്‍ രവീന്ദ്രന്‍

ഞങ്ങള്‍ എവിടെയും ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ പോയിട്ടില്ല. കമ്മ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണ് എന്നാല്‍ അന്ധവിശ്വാസികള്‍ അല്ല നിലപാട് വ്യക്തമാക്കി സിപിഐ കണ്ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായ പന്ന്യന്‍ രവീന്ദ്രന്‍.


ശബരിമലയുടെ പേരില്‍, വര്‍ഗ്ഗീയ കലാപമുണ്ടാക്കി കലക്കവെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ കഴിയുംവിധം ദുര്‍വ്യാഖ്യാനിച്ച് കേരള സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവവാദിത്തം തന്നെയാണ്. നേരത്തെ ഹൈകോടതി വിധിയുണ്ടായപ്പോഴും, സുപ്രീം കോടതി വിധിയുണ്ടായപ്പോഴും സര്‍ക്കാര്‍ ഇതേ കാര്യം തന്നെയാണ് ചെയ്യാന്‍ ശ്രമിച്ചത്. കേരത്തിന്റെ പുരോഗമനപരമായ മൂല്യങ്ങളെ പിറകോട്ട് നയിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിനു കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനു കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post
close