ജസീമിന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല, ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്

മാങ്ങാട്:

ഒമ്പത് മാസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കളനാട് റെയിൽവെ മേൽപാലത്തിന് കീഴെ നാല് ദിവസം കഴിഞ്ഞ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ ജസിമിന്റെ മൃതദേഹം പുല്ലിട്ട് മൂടിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയിട്ടും, പ്രാഥമിക അന്വേഷണം നടത്തിയ ബേക്കൽ പോലീസ്  അന്വേഷണത്തിലെ പാകപ്പിഴകൾ അന്വേണത്തിന് വിധേയമാക്കാതെ, ക്രൈം ബ്രാഞ്ചും ഏകപക്ഷീയമായ അന്വേഷണം നടത്തുകയും, കൊലപാതകം നടത്തി  കുറ്റം മറച്ചു വെച്ചവർക്കെതിരെ  യാതൊരു വിധ നിയമ നടപടിയും എടുക്കാതെ, കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ചെയ്തിട്ടുള്ളതെന്നും, മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ അനിശ്ചിതകാല സമരം നടത്താൻ ജനകീയ ആക്ഷൻ കമ്മിറ്റിയും, ജസീം കുടുംബാംഗങ്ങളും, ജില്ലാ പോലിസ് ചീഫിനെ നേരിട്ട് കണ്ട് അറിയിച്ചു. മോഹനൻ മാങ്ങാട്,സൈഫുദ്ദീൻ കെ.മാക്കോട്, കബീർ മാങ്ങാട്, ഇബ്രാഹിം കിഴൂർ, റഷീദ് മാവുങ്കാൽ, ഫൈസൽ കൂളിക്കുന്ന്, മദനി കോടങ്കൈ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close