വിദ്യാർത്ഥിയെ കാണ്മാനില്ലാ,കണ്ട് കിട്ടുന്നവർ ബേക്കൽ പോലിസിൽ വിവരം അറിയിക്കുക

പാലക്കുന്ന്: (www.snewskasaragod.com)

അങ്കകളരിയിൽ താമസിക്കുന്ന കരുണാകരൻ വിജയലക്ഷ്മി ദമ്പതികളുടെ മകൻ ബേക്കൽ ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിൽ 9 ആം ക്ലാസിൽ പഠിക്കുന്ന 14 വയസ്സുകാരൻ കാർത്തിക്കിനെ 17.11.18 ശനിയാഴ്ച രാവിലെ 10 മണി മുതൽ കാണാതാതായി ബേക്കൽ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും, അവസാനമായി രാവിലെ 9 നും 10 നു മിടയിൽ കാണുമ്പോൾ ഹാഫ് ടൗസറും ബനിയനും ധരിച്ചിട്ടാണുണ്ടായിരുന്നതെന്നും, മറ്റ് സാധന സാമഗ്രികളൊ വസ്ത്രങ്ങളൊ കൂടെ കൊണ്ട് പോയിട്ടില്ലെന്നും രക്ഷിതാക്കൾ അറിയിച്ചു. സമഗ്രമായ അന്വേഷണത്തിലൂടെ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കണമെന്ന് രക്ഷിതാക്കൾ അഭ്യർത്ഥിച്ചു. നാട്ടുകാരും, പൊതുപ്രവർത്തകരും വിദ്യാർത്ഥിയുടെ തീരോധാനം ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്, പരിസര പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന മയക്ക് മരുന്ന് മാഫിയകൾക്ക് അടിമപ്പെട്ടിരിക്കുമൊ എന്ന സംശയം വ്യാപകമാണ്. ബേക്കൽ പോലീസും ശക്തമായ അന്വേഷണത്തിന് നേതൃത്വം നൽകുന്നതായാണ് അറിവ്. വിദ്യാർത്ഥിയെ ആർക്കെങ്കിലും നേരിട്ട് കാണുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ അപേക്ഷ
Call:94951644 12,7909 250 839

Post a Comment

Previous Post Next Post
close