യുവജന യാത്ര : വർത്തമാനകാല രാഷ്ട്രീയത്തിന്റെ അനിവാര്യത : പാണക്കാട് അബ്ബാസലി തങ്ങൾ

വർഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളമെന്ന മുദ്രവാക്യത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന പദയാത്ര വർത്തമാന
കാലഘട്ടത്തിൽ അര്ഥപൂർണ്ണവും പ്രസക്തിയേറിയതുമായ ജനാധിപത്യ രാഷ്ട്രീയ അനിവാര്യതയാണെന്നും മതേതര ജനാധിപത്യവും സമാധാന ജീവിതവും നിലനിക്കണമെന്നു ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയോടെ വലിയൊരു ചാരിത്രിക മുന്നേറ്റമായി കാലം സാക്ഷ്യപ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്ഥാപിച്ചു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ബാസലി തങ്ങൾ. വർഗ്ഗീയ ഫാസിസത്തിനെതിരെ ധർമ്മ പോരാട്ടത്തിന്റെ  കഥപറയുന്ന തുളുനാടിന്റെ ഹൃദയഭൂമികയിൽ നിന്നു തുടക്കം കുറിക്കാൻ തിരഞ്ഞെടുത്തത് യുവജന യാത്ര മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സംവാദങ്ങൾക്ക്
ശക്തി പകർന്നിരിക്കുന്നു എന്നും തങ്ങൾ കൂട്ടിച്ചേർത്തു. പ്രവാസ വോട്ട് ചേർക്കൽ പ്രക്രിയയിൽ പങ്കാളികളായ ഐടി വിദഗ്ധ കെ.എം.സി.സി പ്രവർത്തകർക്കുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ
തങ്ങൾ വിതരണം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ഡോ: ഇസ്മായിൽ സ്വാഗതം പറഞ്ഞു.
സയ്യദ് അബ്ദുൽ ഹക്കീം തങ്ങൾ, യക്കൂബ് മൗലവി പുത്തിഗെ എന്നിവർ പ്രാർത്ഥനക്കും മൗലീദിനും നേതൃത്വം നൽകി.

പി.കെ. അൻവർ നഹ, ഹസ്സയിനാർ തോട്ടുമ്പാഗം, ഹംസ തോട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപാടി, മഹ്മൂദ് ഹാജി പൈവളികെ, അഡ്വ: ഇബ്രാഹിം  ഖലീൽ, മെയ്തീനബ്ബ ഹൊസങ്കടി, അസീസ്  ബള്ളൂർ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്ത്യ, അഷ്റഫ് ബയാർ, സലാം പടലടുക്ക, സൈഫുദീൻ മൊഗ്രാൽ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, റസാഖ് ബന്തിയോട്, അബ്ബാസ് ബേരിക്ക മീഞ്ച, സിദ്ദിഖ് പൊയക്കര, റസാഖ് പാത്തൂർ, അസ്ഫാക്ക് കുഞ്ചത്തൂർ, മൻസൂർ ആനക്കല്, ഇഖ്ബാൽ മണിമുണ്ട, ജബ്ബാർ ബൈദല, ഖാദർ കെദംബാടി, അഷ്റഫ് ഷേണി, സിദ്ദിഖ് കുദുഗോളി, ഹൈദർ ഉറുമി, യൂസുഫ് അംഗടിമുഗർ, റസാഖ് ജാറം, അബ്ദു കുഞ്ചത്തൂർ, ഷംസുദ്ദീൻ ഉറുമി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
close