ഡിവൈഎസ്പി ഓഫീസ് ഉപരോധം; ബിജെപി ജില്ലാപ്രസിഡണ്ടടക്കം അമ്പതോളം പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:
ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ച ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, വേലായുധന്‍, പ്രമിള നായ്ക്, പ്രദീപ് മാവുങ്കാല്‍, എ കെ സുരേഷ്, സുനില്‍, ചിത്രന്‍ തുടങ്ങിയ അമ്പതോളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചതിലും അയ്യപ്പ ഭക്തരെ പോലീസ് പീഢിപ്പിക്കുന്നതിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 10.45 മുതല്‍ 12.30 വരെയാണ് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചത്.


Post a Comment

Previous Post Next Post
close