ശബരിമല സംഘര്‍ഷ ഗൂഢാലോചന: കെ സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍


നിരോധനാജ്ഞ ലംഘിക്കുകയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെ
ടുത്തുകയും ചെയ്തതിനു അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കൂടി പ്രതിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വീണ്ടും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് സുരേന്ദ്രനെതിരേ കേസെടുത്തിരുന്നത്. കസില്‍ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചോദ്യംചെയ്യാനായി അര മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരേ ചുമത്തപ്പെട്ടിട്ടുള്ളത്. നേരത്തേ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പുതിയ കേസ് കൂടിയുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ഗൂഢാലോചന നടത്തിയാണ് കള്ളക്കേസ് ചുമത്തുന്നതെന്നും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Post a Comment

Previous Post Next Post
close