പൊയിനാച്ചി ദേശീയ പാതയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് (www.snewskasaragod.com): ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കൂട്ടപ്പുന്ന കുറുക്കന്‍കുന്ന് കോളനിയിലെ രാമകൃഷ്ണനാ (70)ണ് മരിച്ചത്. ഇന്ന് രാവിലെ 8.30മണിയോടെ എട്ടരയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: ഭവാനി. മക്കള്‍: ജ്യോതി, ഗീത. മരുമക്കള്‍: വിനോദ് (കൂവാര, മൂന്നാംകടവ്), ഉമേശന്‍ ചുള്ളിക്കര.

Post a Comment

Previous Post Next Post
close