മന്ത്രിക്ക് മുന്നില്‍ ശരണം വിളിച്ച ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : 

ശബരിമലയില്‍ പോലീസ് നിയന്ത്രണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനുമായി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്‌ക്കെത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിരിവെക്കാനും ശരണം വിളിക്കാനും അയ്യപ്പഭക്തര്‍ക്ക് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട ബി ജെ പി ജില്ലാ പ്രസിഡണ്ടിനോട് മന്ത്രി കയര്‍ക്കുകയും ചെയ്തു. നാമജപം അനുവദിക്കില്ലെന്ന നിലപാടില്‍ മന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. നിലത്തുവീണ നേതാക്കളെ വലിച്ചിഴക്കുകയായിരുന്നു.


ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജന.സെക്രട്ടറി എ വേലായുധന്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍ ബാബു രാജ്, കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറിമാരായ മനുലാന്‍ മേലത്ത്, പ്രേമരാജ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ കെ സുരേഷ് എന്നിവരെയും യുവമോര്‍ച്ച നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
close