അന്തർ സംസ്ഥാന കഞ്ചാവ് കടത്ത്: പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ പ്രതിക്ക് ജില്ലയിലും കൂട്ടാളികൾ

വയനാട് എക്ലൈസ് ഇൻറലിജൻസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ ഷാജിയും പാർട്ടിയും പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവുമായി വടക്കനാടു ജോണി എന്നറിയപ്പെടുന്ന ബത്തേരി വടക്കനാട്ട് സ്വദേശി ആരംപുളിക്കൽ വർക്കിയുടെ മകൻ ജോണി എ.വി (50)യെ അറസ്റ്റു ചെയ്തു.


കേരളത്തിലേക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിക്കുന്നതിൽ പ്രധാനിയാണ് ജോണി. നിരവധി വർഷങ്ങളായി പോലീസും എക്സൈസും തിരച്ചിൽ തുടരുകയായിരുന്നു. വർഷങ്ങളായി പിടികൊടുക്കാതെ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വടക്കൻ ജില്ലകളിൽ മൊത്തമായി വില്പന നടത്തുന്നയാളാണ്.

ട്രെയിൻ മാർഗം തമിഴ്നാടിലെത്തിച്ച് സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ച് കേരളത്തിലേക്ക് വിവിധ വഴികളിലൂടെ കഞ്ചാവെത്തിക്കുന്നതാണ് ഇയാളുടെ  രീതി. ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ കെ.രമേഷ്, മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സജീവൻ തരിപ്പ, അനിൽകുമാർ, സി ഇ ഒ മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി സുരേഷ്, അരുൺ പ്രസാദ് ഡ്രൈവർ സുഭാഷ് എന്നിവരും ചേർന്നാണ് ജോണിയെ പിടികൂടിയത്.


Post a Comment

Previous Post Next Post
close