ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെറുവത്തൂരിൽ തുടക്കം കുറിച്ചു

ചെറുവത്തൂര്‍:

കുട്ടമത്ത്‌ ഗവ. ഹയര്‍സെക്കണ്ടരി സ്‌കൂളില്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു രാവിലെ തുടക്കമായി. ഇനിയുള്ള രണ്ടു ദിനരാത്രങ്ങള്‍ കുട്ടമത്തില്‍ കലയുടെ മാസ്‌മരികത അലയടിക്കും. ഉദ്‌ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെയാണ്‌ ഇക്കുറി കലോത്സവം നടക്കുന്നത്‌.

തേജസ്വിനി, പയസ്വിനി, പെരിയാര്‍, നിള, പമ്പ, നെയ്യാര്‍ , കല്ലായി, ഗായത്രി, കബനി എന്നിങ്ങനെ പുഴകളുടെ പേരുകളിലാണ്‌ വേദികള്‍ ഒരുക്കിയിട്ടുള്ളത്‌. രണ്ടു ദിവസങ്ങളിലായി മൂവായിരത്തോളം പ്രതിഭകളാണ്‌ മാറ്റുരയ്‌ക്കുക. ആര്‍ഭാടങ്ങളൊന്നുമില്ലെങ്കിലും രുചിപ്പെരുമ ഒട്ടും കുറയാതെ ഭക്ഷണം വിളമ്പാന്‍ മാവന്‍ നമ്പൂതിരിക്കു തന്നെയാണ്‌ ഇത്തവണയും ഊട്ടുപുരയുടെ ചുക്കാന്‍. ഇന്നു രാവിലെ നടന്ന ഭരതനാട്യം, കുച്ചുപ്പുടി മത്സങ്ങള്‍ വീക്ഷിക്കാന്‍ നിരവധി ആസ്വാദകരാണ്‌ സ്‌കൂളിലെത്തിയത്‌. കലോത്സവം നാടിന്റെ തന്നെ മഹോത്സവമാക്കാന്‍ കുട്ടമത്തിലെ വിവിധ സാംസ്‌ക്കാരിക കൂട്ടായ്‌മകളും നാട്ടുകാരും അരയും തലയും മുറുക്കി രംഗത്തുണ്ട്‌.

Post a Comment

Previous Post Next Post
close