ബദിയഡുക്ക-സുള്ള്യപ്പദവ്‌ റോഡ്‌ പുനര്‍ നിര്‍മ്മാണം: നടപടികള്‍ വേഗതയിൽ: എം.എൽ.എ

കാസര്‍കോട്‌:

പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുഷ്‌ക്കരമായ ബദിയഡുക്ക-കിന്നിങ്കാര്‍-ഏത്തടുക്ക-സുള്ള്യപ്പദവ്‌ റോഡ്‌ പുനര്‍നിര്‍മ്മാണ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ അറിയിച്ചു. 20 കിലോമീറ്റര്‍ റോഡു നവീകരണത്തിനായി 36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ റോഡ്‌ പുനര്‍നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനാകുമെന്ന്‌ അധികൃതര്‍ അറിയിച്ചതായും എം എല്‍ എ വ്യക്തമാക്കി.ഇതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഗണിച്ച്‌ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച ഒന്നരക്കോടിരൂപയുടെ പണി പണി ആരംഭിച്ചു കഴിഞ്ഞതായും ഈ സാഹചര്യത്തില്‍ ഒരു സംഘം സമരത്തിനിറങ്ങുന്നത്‌ റോഡു പ്രവൃത്തിയുടെ പിതൃത്വമേറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post
close