ഖാസി കേസിന്റെ കാര്യമറിയാൻ കോടതി വരാന്തയിൽ ഖാസി കുടുംബാംഗങ്ങളൊ, സമസ്ത പ്രതിനിധികളൊ, ആക്ഷൻ കമ്മിറ്റി പ്രവർത്തകരിൽ ഒരാൾ പോലും ഉണ്ടായില്ല; സമരത്തിന്റെ വിജയമെന്ന പ്രഖ്യാപനം എട്ട് കാലി മമ്മൂഞ്ഞ് പ്രയോഗം മാത്രം:റഹ്‌മാൻ തെരുവത്ത്

സമസ്തയുടെ ഉന്നത നേതാവ്, ചെമ്പിരിക്ക-മംഗലാപുരം ഖാസി, മലബാർ ഇസ്ലാമിക്ക് കോപ്ലക്സിന്റെ സാരഥി സർവ്വോപരി ജനപ്രിയൻ, എന്നിട്ടും ഇന്ന് രാവിലെ 11 മണി മുതൽ 12.45 വരെ കോടതി സമയത്ത് കേസിന്റെ കാര്യമറിയാൻ കോടതി വരാന്തയിൽ ഖാസി കുടുംബാംഗങ്ങളൊ, സമസ്ത പ്രതിനിധികളൊ, ആക്ഷൻ കമ്മിറ്റി പ്രവർത്തകരിൽ ഒരാൾ പോലും ഉണ്ടായില്ല എന്നത് എത്രമാത്രം ഖേദകരം. ഞാൻ ഏകനായിരുന്നു.


പ്രസംഗങ്ങളിലും, നവ മാധ്യമങ്ങളിലും സി.എം. ഉസ്താദിനോട് വേണ്ടതിലധികം സ്നേഹം പ്രകടിപ്പിക്കുന്ന നാടകീയ സമരക്കാരും, ഇവിടെ ഉണ്ടായില്ല.

ഇന്നത്തെ കോടതിയുടെ നിലപാട് കാസർകോടെ ഒപ്പ് മരച്ചുവട്ടിലെ സമരത്തിന്റെ വിജയമെന്ന പ്രഖ്യാപനം എട്ട് കാലി മമ്മൂഞ്ഞ് പ്രയോഗം മാത്രം, കോടതി ഒരു സമരത്തെയും പരിഗണിച്ചിട്ടില്ല, ഉപരി 2017ൽ കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിലവിലെ അന്വേഷണ സമിതി റിപ്പോർട്ട് നൽകിയത്,അത് കൊണ്ടാണ് വീണ്ടും പ്രാഥമിക തലത്തിൽ തന്നെ ശാസ്ത്രീയ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചത്.

കോടതിയിൽ സി.എം.ഉസ്താദിന്റെ മകനു വേണ്ടി ഹാജരായത് ഒരു വനിത അഭിഭാഷകയാണ്, ന്യായാധിപതി ഒരു മഹതി തന്നെയായിരുന്നു.

കോടതി ഉത്തരവ് ബെഞ്ച് ക്ലർക്കിന് കുറിപ്പായി നൽകുകയാണ് ചെയ്തത്, അദ്ദേഹത്തോട് നേരിട്ട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിയാണ് ഞാൻ മാധ്യങ്ങൾക്കും, സോഷ്യൽ മീഡിയകളിലും വാർത്ത പങ്ക് വച്ചത്.

ആക്ഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ചില മന്ദ ബുദ്ധികൾ, ഞാൻ സി.എം.ഉസ്താദിന്റെ മരണത്തെ ആത്മഹത്യ എന്ന് പറഞ്ഞെന്നും പറഞ്ഞ് ചില വാട്ട സാഫ് ഗ്രൂപ്പുകളിൽ ഓരിയിടുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്, അതിന് മറുപടി പിന്നാലെ വരുന്നതായിരിക്കും.

ഇനിയുള്ള ദിവസങ്ങളാണ് നിർണ്ണായകം.കേസിനെ ഏത് വിധത്തിൽ കൊണ്ട് പോകണമെന്ന് പറയാൻ കുടുംബത്തിന് കിട്ടിയ അവസരം, അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുമെന്ന് കാത്തിരുന്ന് കാണാം.

Post a Comment

Previous Post Next Post
close