അശാസ്ത്രീയ ട്രാഫിക് പരിഷ്‌ക്കാരം: കാഞ്ഞങ്ങാട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാഞ്ഞങ്ങാട്:

നഗരസഭയുടെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തില്‍ പ്രതിഷേധിച്ചു ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.ഇതു സംബന്ധിച്ചു സംയുക്ത യൂണിയന്‍ ഭാരവാഹികള്‍ ചൊവ്വാഴ്ച നഗരസഭാ ചെയര്‍മാന്‍, പൊലീസ്, ആര്‍.ഡി.ഒ എന്നിവര്‍ക്കു പരാതി നല്‍കി.നഗരസഭ, നഗരം മുഴുവന്‍ ഡിവൈഡര്‍ കെട്ടി വഴി അടക്കുകയും നഗരത്തെ രണ്ടാക്കി വിഭജിച്ചിരിക്കുകയുമാണെന്നു നിവേദനത്തില്‍ പറഞ്ഞു. ഇതുമൂലം തൊട്ടടുത്ത സ്ഥലത്തേക്കും ചുരുങ്ങിയതു മൂന്നു കിലോമീറ്ററില്‍ കൂടുതല്‍ ഓടേണ്ടിവരുന്നു. ഇതു യാത്രക്കാരുമായി നിരന്തര പ്രശ്നമുണ്ടാക്കുന്നു-നിവേദനത്തില്‍ പറഞ്ഞു.


Post a Comment

Previous Post Next Post
close