കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച ആള്‍ കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്‌:

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ്‌ കിണറ്റില്‍ വീണു മരിച്ചു.

രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ്‌ തൊഴിലാളിയുമായ സുജിത്താ(38)ണ്‌ മരിച്ചത്‌. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനടുത്തെ കിണറ്റില്‍ വീണാണ്‌ അപകടം. സുജിത്തിനെ കാണാതായതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഭാര്യ: രജിന. രണ്ടു മക്കളുണ്ട്‌. സഹോദങ്ങള്‍: ബാബു, സീമ, സുജാത.

Post a Comment

Previous Post Next Post
close