സി.പി.എം ശക്തികേന്ദ്രത്തില്‍ യൂത്ത്‌ ലീഗിന്റെ യുവജന യാത്ര തടഞ്ഞു

കാഞ്ഞങ്ങാട്‌:

മുസ്ലീംയൂത്ത്‌ ലീഗ്‌ നേതൃത്വത്തിലുള്ള യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം നടത്തിയ ഗ്രാമയാത്രയെ സി പി എം ശക്തി കേന്ദ്രത്തില്‍ തടഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സി പി എം പ്രവര്‍ത്തകരായ ഷാജി (32), സുനില്‍ കുമാര്‍ (35) എന്നിവരാണ്‌ കസ്റ്റഡിയിലായത്‌. ഇന്നലെ വൈകുന്നേരം ചിത്താരി മാട്ടുമ്മലിലാണ്‌ സംഭവം. ചിത്താരിയില്‍ നിന്നു ആരംഭിച്ച യാത്ര മാട്ടുമ്മലില്‍ എത്തിയപ്പോള്‍ പതിനഞ്ചോളം സി പി എം പ്രവര്‍ത്തകര്‍ ഗ്രാമയാത്ര തടയുകയായിരുന്നുവെന്നു യൂത്ത്‌ ലീഗ്‌ ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ്‌ യാത്ര തടഞ്ഞത്‌. വിവരമറിഞ്ഞ്‌ ഡി വൈ എസ്‌ പി പി കെ സുധാകരന്‍, ഇന്‍സ്‌പെക്‌ടര്‍ സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി സി പി എം പ്രവര്‍ത്തകരെ നീക്കം ചെയ്‌ത ശേഷം ഗ്രാമയാത്ര തുടര്‍ന്നു.


Post a Comment

Previous Post Next Post
close