അര്‍ബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട് ;

 അസുഖംമൂലം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പാടിയിലെ എം. ബാലചന്ദ്രന്റെ മകള്‍ എന്‍. ശ്രേയ ചന്ദ്രന്‍ (13) ആണ് മരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മാതാവ്: എന്‍. റീന. സഹോദരങ്ങള്‍: വീണ ചന്ദ്രന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥിനി, ബല്ല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സോന ചന്ദ്രന്‍ (ആറാംതരം വിദ്യാര്‍ത്ഥിനി, ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

Post a Comment

Previous Post Next Post
close