ആലൂരിൽ നിന്നും അനധികൃത മണൽകടത്ത്, സംസ്ഥാന ഭരണകക്ഷി നേതാക്കൾക്കും മുൻ പഞ്ചായത്ത് പ്രസിഡണ്ടിനും ഭർത്താവിനും പങ്കെന്ന് പരാതി

മുളിയാർ:

കാസർകോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി നിർമ്മിക്കുന്ന തടയണക്ക് സമീപമായി മീത്തൽ ആലൂർ പിലാവടക്കം എന്ന സ്ഥലത്ത് മുപഞ്ചായത്ത് പ്രസിഡണ്ടിന്റെയും, ഭർത്താവിന്റെയും ഏക്കർ കണക്കിന് വരുന്ന സ്വകാര്യ സ്ഥലത്ത് മണൽ കൂട്ടിവെച്ച് രാത്രിയിലും പകലിലുമായി നൂറ് കണക്കിന് മണ്ണാണ് ടിപ്പർ ലോറികളിലൂടെ കടത്തികൊണ്ടിരിക്കുന്നത്, അനധികൃത പൂഴിമണലാണ് കടത്തുന്നതെന്നറിഞ്ഞിട്ടും പോലിസധികാരികൾ കണ്ടതായി നടിക്കുന്നില്ലെന്ന് വ്യാപക പരാതിയുയർന്നിരിക്കയാണ്. ഭരണ കക്ഷിയിൽപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളാണത്രെ ഈ അനധികൃത കടവിനു പിന്നിലുള്ളതത്രെ.

നിലവിലെ രീതിയിൽ മണലെടുത്താൽ ഏറെ വലിയ പാരിസ്ഥിക പ്രശ്നങ്ങൾക്ക് കാരണമാകാനും കുടി വെള്ളത്തിന് പ്രയാസമുണ്ടാകാനും സാദ്ധ്യതയുണ്ടാകുമെന്നും, നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന തടയണക്കും പ്രയാസങ്ങൾ നേരിടാൻ സാദ്ധ്യതയുണ്ടെന്നും പ്രദേശത്തെ പരിസ്ഥിതിക പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി ജില്ലാ കലക്ടർക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post
close