ദേവസ്വം മന്ത്രിക്കെതിരെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌;കാഞ്ഞങ്ങാട്‌ മഡിയന്‍ കൂലോം ക്ഷേത്ര മേല്‍ശാന്തിക്കു സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്‌:

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്‌ ബുക്കില്‍ പോസ്റ്റിടുകയും മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തുവെന്നാരോപിച്ച്‌ മഡിയന്‍ കൂലോം ക്ഷേത്ര മേല്‍ശാന്തിയെ സസ്‌പെന്‍സ്‌ ചെയ്‌തു. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അസിസ്റ്റന്റ്‌ കമ്മീഷണറാണ്‌ മേല്‍ശാന്തി. വേലാശ്വരം, തെക്കില്ലത്തെ മാധവന്‍ നമ്പൂതിരിയെ സസ്‌പെന്റു ചെയ്‌തത്‌. ഇക്കഴിഞ്ഞ 18, 19 തീയ്യതികളില്‍ ദേവസ്വം മന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നതാണ്‌ കാരണമെന്ന്‌ അധികൃതര്‍ വിശദീകരിച്ചു.


Post a Comment

Previous Post Next Post
close