മൂന്നുമാസമായി മുടങ്ങിക്കിടന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ കുടിശ്ശിക വിതരണം തുടങ്ങി

കാഞ്ഞങ്ങാട്: 

ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിവരുന്ന പെൻഷൻ കുടിശ്ശിക വിതരണം ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന നൽകിവരുന്ന പെൻഷൻ മൂന്നുമാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും നൽകിവരുന്ന സ്പെഷ്യൽ സ്കൂൾ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡ് മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിരുന്നു.
ഇതേത്തുടർന്നാണ് മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണംചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചത്. പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി അനുവദിച്ച 1000 രൂപയും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. നിവേദനത്തിൻമേൽ നടപടി സ്വീകരിച്ച സർക്കാരിനെ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.മുഹമ്മദ് അസ്‌ലം അഭിനന്ദിച്ചു.


Post a Comment

Previous Post Next Post
close