ഭാര്യയ്‌ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെ കളനാട് റെയില്‍വെ തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം; ഭാര്യ മരണ വിവരം അറിയുന്നത് മംഗളൂർവിലെത്തിയത്തിന് ശേഷം


കാസര്‍കോട് (www.snewskasaragod.com):
ഭാര്യയ്ക്കൊപ്പം ട്രെയിനില്‍ യാത്രചെയ്യവെ റെയില്‍വെ തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ വെബ് ഡിസൈനറായ തൃശൂര്‍ തൂവക്കാവ് സ്വദേശി മുഹമ്മദലി (25)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അപകടം. ഭാര്യ മുംബൈ സ്വദേശിനി താഹിറക്കൊപ്പം നേത്രാവദി എക്സ്പ്രസില്‍ തൃശൂരിലെ വീട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്നതിനിടെ കളനാട് റെയില്‍വേ തുരങ്കത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. 

ഭര്‍ത്താവിന്റെ മരണ വിവരമറിയാതെ യാത്ര തുടര്‍ന്ന താഹിറ മംഗളൂരുവിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാതായതറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചത് മുഹമ്മദലിയാണെന്ന് വ്യക്തമാവുകയും ഇതേതുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. തൂവക്കാവ് സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകനാണ് മുഹമ്മദലി.

Post a Comment

Previous Post Next Post
close