കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കരളത്തില്‍ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.


കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 4555 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. കാറ്റിന്റെ വേഗം ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍വരെ കൂടാനും സാധ്യതയുണ്ട്. ഞായറാഴ്ചവരെ കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍വരെ തിരമാല ഉയര്‍ന്നേക്കും.

കാറ്റിനെതുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 20 വരെ അറബിക്കടലില്‍ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മന്നാറിലും പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.


Post a Comment

Previous Post Next Post
close