ഉപ്പള കാൻസർ കെയർ ഫൗണ്ടേഷൻ ഓഫിസ് ഉദ്‌ഘാടനം ചെയ്തു

ഉപ്പള:
ഉപ്പളയിലെ ഒരു പറ്റം മനുഷ്യ സ്നേഹികൾ ചേർന്ന് രൂപീകരിച്ച കാൻസർ കെയർ ഫൗണ്ടേഷന്റെ ഓഫിസ് ഉത്ഘാടനം ചെയ്തു.കാൻസർ രോഗ ബാധിതർക്കുള്ള ജില്ലയിലെ തന്നെ ആദ്യത്തെ സ്വകാര്യ കേന്ദ്രമാണ് യു സി സി എഫ്.

      കാൻസർ രോഗം പൂർണമായും ചികിൽസിച്ചു മാറ്റാൻ കഴിയുമെന്നും,തുടക്കത്തിലേ കണ്ടെത്തണമെന്നും ഓഫീസ് ഉത്ഘാടനം നിർവഹിച്ചു,മംഗലാപുരത്തെ പ്രശസ്ത ഓങ്കോള ജിസ്ററ്  ഡോക്ടർ കൃഷ്ണപ്രസാദ് പറഞ്ഞു.

       തുടർന്ന് വ്യാപാരി ഭവനിൽ നടന്ന ബോധ വൽക്കരണ സെമിനാർ എൻ.എ.നെല്ലിക്കുന്ന് എം എൽ എ ഉത്ഘാടനം ചെയ്തു. ചെയർമാൻ മുഹമ്മദ് മോന്നു  ഹിന്ദുസ്ഥാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മംഗലാപുരത്തെ പ്രഗത്ഭ  ഓങ്കോളജിസ്ററ് സർജൻ  ഡോക്ടർ റോഹൻ  ഗട്ടി, ഡോക്ടർനമിത്ത്‌ ഡിസൂസ,എന്നിവർ ക്ലാസ്സെടുത്തു.ഡോക്ടർ അനു, ബ്ലോക്‌പഞ്ചായത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശാഹുൽ ഹമീദ്, ബ്ലോക് പഞ്ചായത്ത്‌  മെമ്പർ ബഹ്‌റിൻ മുഹമ്മദ്,അബൂ തമാം,പി .ബി .ഷഫീക്, ലണ്ടൻ മുഹമ്മദ് ഹാജി,പി എം  സലിം, ഷൂക്കൂർ ഹാജി, എം അബ്ബാസ്, എം  ബി  യൂസുഫ്,  തമ്പാൻ നായർ,സത്യൻ സി ഉപ്പള, പി  എം കാദർ,സുജാത ഷെട്ടി, ആസിഫ്,അഷാഫ്,റൈഷാദ്, ഗോൾഡൻ റഹ്മാൻ   തുടങ്ങിയവരും വനിതാ വിങ് ഭാരവാഹികളും സംസാരിച്ചു.സിദ്ധീഖ് കൈകമ്പ സ്വാഗതവും മജീദ് പച്ചമ്പള നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close