തുർക്കി അന്താരാഷ്ട്ര കോൺഫറൻസിന് കാസറഗോഡ് സ്വദേശി ഇസാക് ഹുദവിയും


കാസര്‍കോട്:
തുര്‍ക്കി ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന നാലാമത് ഇന്റര്‍നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സില്‍ ഇസ്ഹാഖ് ഹുദവി ചെമ്പരിക്ക പ്രബന്ധം അവതരിപ്പിക്കും. നെവഷീര്‍ ഹാചി ബെക്ടാസ് വേലി യൂണിവേഴ്‌സിറ്റിയിലാണ് പരിപാടി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സിലെ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ചെമ്പരിക്ക സ്വദേശിയായ ഇസ്ഹാഖ് ഹുദവി. കേരളത്തിലെ മദ്രസയും ആധുനിക സംവിധാനവും എന്ന വിഷയത്തെ അധികരിച്ചാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
നേരത്തെയും വിവിധ യൂണിവേഴ്‌സിറ്റിയുടെ കീഴിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഇസ്ഹാഖ് ഹുദവി ഇസ്തംബൂളിലെ സക്കറിയ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്നും ബിരുദവും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്നും ബിരുദാന്തര ബിരുദവും നേടയിട്ടുണ്ട്. ചെമ്പരിക്കയിലെ ഇബ്രാഹിം-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post
close