പടന്നയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത നവജാത ശിശു ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു; പോലീസ് കേസെടുത്തു

ചെറുവത്തൂര്‍:
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത നവജാത ശിശു മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.

പടന്ന, കാന്തിലോട്ടെ ശ്രുതി-നിഥിന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി ഈ മാസം 19ന് ആണ് ശ്രുതിയെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കരഞ്ഞില്ല. സംശയം തോന്നി ഡോക്ടറുടെ സാന്നിധ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം.ശ്രുതിയുടെ ബന്ധു നല്‍കിയ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Post a Comment

Previous Post Next Post
close