ഓട്ടോയില്‍ ജെ.സി.ബി കയറ്റിവന്ന ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു


കാസര്‍കോട് ;

 ഒട്ടോയില്‍ ജെ.സി.ബി കയറ്റിവന്ന ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പെരിയാട്ടടുക്കം സ്വദേശി അന്‍സാരി (35)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11മണിയോടെ കുണിയ ദേശീയ പാതയിലാണ് അപകടം. കുണിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റാഹില (ആറ്), അനാമിക (ആറ്), ഫാത്വിമത്ത് ഷാഹിന (ആറ്), മറ്റൊരു കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുണിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും അങ്കണ്‍വാടിയിലേക്കും കുട്ടികളെയും കയറ്റി പോവുകയായിരുന്ന ഓട്ടോയിലാണ് പൂനെയിലേക്ക് ജെസിബി കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷ തെറിച്ച് കാറിലേക്ക് വീണ് കാറിനും കേടുപാട് സംഭവിച്ചു. ഇതില്‍ മൂന്നുപേരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ഒരാളെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post
close