തൃപ്തി തൃപ്തിയാകാതെ മടങ്ങുന്നു

ശബരിമല ദര്‍ശത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തന്നെ മടങ്ങാന്‍ ഒരുങ്ങുന്നു. രാത്രി 9.30യോടെ മടങ്ങുമെന്നാണ് തൃപ്തി പൊലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.‌


ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലാണ് തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും കേരളത്തില്‍ എത്തിയത്.


Post a Comment

Previous Post Next Post
close