ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന കമ്പവലി മത്സരത്തിൽ കാസറഗോഡ് ജില്ലയിലെ ഐ.എം.സി.സി ടീമിനെ മനാഫ് കുന്നിൽ നയിക്കും


ഷാർജ:(www.snewskasaragod.com)
ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്പോർട്സ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നവംബർ 16 ന് വൈകുന്നേരം  അഞ്ച് മണിക്ക് ഷാർജ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് കമ്പവലി മത്സരം അരങ്ങേറും , 600 കിലോ വിഭാഗത്തിലാണ് മത്സരം നടക്കുന്നത്.


പ്രവാസി മണ്ണിൽ വടംവലിയുടെ ശങ്കൊലി നാദം ഉയരുന്നു  കൈവലിയുടെ  കമ്പക്കെട്ടിന് പ്രവാസി മണ്ണിൽ തിരി കൊളുത്തുന്നു പാണ്ടിയും പഞ്ചാരിയും കൊട്ടി കയറുന്ന ഇലഞ്ഞിതറമേളത്തിന് ദ്രുത  താള മേള വിസ്മയം തീർക്കുന്ന മലയാളി മനസ്സുകളിൽ കാഴ്ച്ചയുടെ ആവേശത്താൽ  വടത്തിൽ വമ്പ് കാട്ടാൻ നിൽക്കാതെ ചകിരി നാരിനാൽ പിരിച്ചെടുത്ത കമ്പക്കയറിന് ഇരുവശവും പരസ്പരം കൊമ്പ് കോർക്കാൻ അങ്കകളരിയിലെ ചേകവൻമാരെ പോലെ അങ്ക കച്ച കെട്ടി വടംവലി എന്ന കായിക വിസ്മയത്തിലെ ധീര യോദ്ധാക്കൾ പട  പൊരുതാൻ എത്തുന്നു.


Post a Comment

Previous Post Next Post
close