കോട്ടക്കുന്ന് മർകസുൽ മൈമനിൽ മീലാദ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം.

മൊഗ്രാൽ പുത്തൂർ:(www.snewskasaragod.com)
കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കുന്ന മീലാദ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം.വൈകുന്നേരം 4:30 ന് സ്വാഗത സംഘം ചെയർമാൻ അബ്ദുളള കുഞ്ഞി ഹാജി പതാക ഉയർത്തി.തുടർന്ന് നടന്ന വിദ്യാർത്ഥി ഘോഷയാത്ര നാടിൻ നവ്യാനുഭവമായി.മഗ് രിബ് നിസ്ക്കാരാനന്തരം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മർകസ് മൈമൻ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.കെ.ബി അബ്ദുള്ള കുഞ്ഞി ഹാജിയുടെ അദ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാഫിള് ഫഖ്റുദ്ധീൻ അൽ-ഹദ്ദാദ് തങ്ങൾ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് സോൺ വൈ.പ്രസിഡന്റ് സയ്യിദ് അലവി തങ്ങൾ ചെട്ടംക്കുഴി,അഷ്റഫ് തങ്ങൾ മുട്ടത്തോടി,അബ്ദുൽ റസ്സാഖ് സഖാഫി,അബ്ദുൽ  സലാം സഅദി,അബ്ദുള്ള മുസ്ലിയാർ,സ്വാലിഹ് ജൗഹരി,കരീം മുസ്ലിയാർ,അബ്ദുൽ റസ്സാഖ് മാസ്റ്റർ,ഔഫ് ഹാജി,മജീദ് കെ.കെ, സുലൈമാൻ കുഞ്ചാർ,അബ്ബാസ് കുഞ്ചാർ,പയ്യക്കി അബ്ദുള്ള ഹാജി,റഫീഖ് ബദർ നഗർ,മുറാദി അബ്ദുള്ള തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Post a Comment

Previous Post Next Post