വ്യാജമണൽ പാസ് : കേസ് റഫീക് കേളോട്ട് കുറ്റവിമുക്തൻ


കാസറഗോഡ്:(www.snewskasaragod.com)
ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ മണൽ പാസ് കേസിൽ
യൂത്ത് ലീഗ് ദേശീയ കൺസിൽ അംഗവും
ഇ-വിഷൻ ചെയർമാനുമായ റഫീഖ് കേളോട്ടിനെ കോടതി വെറുതെ വിട്ടു.
രണ്ടാം പ്രതി ഷെരിഫിനെയും കുറ്റവിമുക്തനാക്കി
കാസർഗോഡ് ഫസ്റ്റ് ക്ലാസ് ജൂഡിഷണൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്
2015 ജനുവരി ഒന്നിനാണ് കേസിനാസ്പതമായ സംഭവം
വ്യാജ രേഖയും സീലും ഉണ്ടാക്കി മണൽ പാസ് നിർമ്മിച്ചു എന്നായിരുന്നു കേസ്.
പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റഫീഖ് കേളോട്ടിന്റെ
ഉടമസ്ഥതയിലുള്ള ഇവിഷൻ ഓഫിസും
മുഹമ്മദ് ശരീഫ് ഉടമസ്ഥതയിലുള്ള
ബൈറ്റ് എഡുക്കേഷൻ സ്ഥാപനവും റെയ്ഡ് നടത്തിയിരുന്നു.
പരിശോധനയിൽ ഇ- വിഷൻ ഒഫിസിൽ നിന്നും ഒന്നും കണ്ടത്തിയില്ല
ബ്രൈറ്റ് എഡുക്കേഷനിൽ നിന്നും
സർട്ടിഫിക്കറ്റും മണൽ പാസും കണ്ടെത്തിയിരുന്നു.പിടിച്ചെടുത്ത രേഖകൾ
വ്യാജമാണെന്ന് തെളിയിക്കാൻ
പോലിസിനും പ്രോസികൂഷനും സാധിച്ചില്ല
എം എസ് എഫ് ജില്ല പ്രസിഡന്റ്‌
ഈ കേസിൽ ആബിദ് ആറങ്ങാടി  അറസ്റ്റിലായിരുന്നു
ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസിൽ ഗൂഢാലോചന നടന്നിറ്റുണ്ടെന്നും
പോലിസ് മേധാവികൾ തമ്മിലുള്ള
പ്രശ്നങ്ങളിൽ തന്നെ ബലിയാടുകയായിരുന്നെന്നും
റഫീഖ് കേളോട്ട് നേരത്തെ അരോപണമുന്നയിച്ചിരുന്നു
ആരോപണത്തെ
ശരിവെക്കുന്നതാണ്
ഇന്നത്തെ കോടതി വിധി
യാതൊരു വിധ തെളിവോ
രേഖയോ പോലിസിന് കോടതിയിൽ ഹാജറക്കാനായില്ല
എത്ര വൈകിയാലും
സത്യം ഒരുനാൾ വിജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും
ദൈവത്തിനും
കൂടെ നിന്നവർക്കും നന്നി
അറിയിക്കുന്നതായി
റഫീഖ് കേളോട്ട് പറഞ്ഞു

Post a Comment

Previous Post Next Post
close