പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ധി വീക്കം( BPH) നൂതന ചികിത്സാരീതികളെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് ജില്ലയിലെ പ്രമുഖ യൂറോളജിസ്റ്റ്

പ്രായമാവുന്നതിനുസരിച്ചു പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള പ്രതിരോധ നടപടികളും അത്യാധുനിക ചികിത്സകളും സംബന്ധിച്ചു യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള ത്യശൂർ കാസിനോ കൺവെൻഷൻ സെൻററിൽ നടന്ന വാർഷിക സമ്മേളനത്തിൽ കാസറഗോഡിലെ പ്രശസ്ത യൂറോളജിസ്റ്റും , ആപിസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും, എച്ച്.എൻ.സി ഗ്രൂപ്പ് ഇന്ത്യ മെഡിക്കൽ ഡയറക്ടറുമായ ഡോ.മുഹമ്മദ് സലീം  പ്രബന്ധം അവതരിപ്പിച്ചു.

അമ്പത് വയസിന് മുകളിൽ പ്രായമായ ഏകദേശം മുപ്പത് ശതമാനം പുരുഷന്മാർക്കും, എൺപത് വയസ്സോടെ തൊണ്ണൂറ് ശതമാനം പേർക്കും പ്രോസ്റ്റേറ്റ് വീക്കം (ബി പി എച്ച്) ഉണ്ടാകുന്നു എന്നാണ് കണക്കുകൾ.
മൂത്രാശയത്തിന് താഴെയായി മൂത്രനാളിക്ക് ചുറ്റുമായാണ് പ്രോസ്റ്റേറ്റ് ഗ്രസി നിൽക്കുന്നത്.
പ്രായമാകുമ്പോൾ ഗ്രന്ഥിക്ക് വീക്കം സംഭവിച്ച് ഇത് മൂത്ര നാളിയെ ഞെരുക്കി മൂത്രം പൂർണ്ണമായും ഒഴിഞ്ഞു പോവാത്ത അവസ്ഥയും അണുബാധയും ഉണ്ടാകുന്നു.
മൂത്ര തടസ്സം, ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുക,മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവ രോഗ ലക്ഷണങ്ങളാണ്.ഇവ അവഗണിക്കാതെ നേരെത്തെ തന്നെ ചികിത്സ തേടണം. ജീവിത ശൈലിയിൽ മാറ്റം വരുത്തുക, മരുന്ന്, കീറി മുറിക്കൽ ഇല്ലാത്ത ആധുനിക കീ ഹോൾ ശസ്ത്രക്രിയകൾ എന്നിവ വഴി പരിഹാരം തേടാൻ കഴിയുമെന്ന് ഡോ.മുഹമ്മദ് സലീം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും ഡോക്ടറുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 04994 223111,
9483503528

Post a Comment

Previous Post Next Post
close