CM വധം; ഇ.കെ സമസ്തയെ കുടുംബം വേട്ടയാടുന്നുവോ? ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നതിന് പരിധിയുണ്ട്. ഇ.കെ സമസ്ത പ്രവർത്തകന്റെ തുറന്ന കത്ത്യു.എം. അബ്ദുൽ റഹിമാൻ മുസ്‌ലിയാർ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവും അവിടത്തെ കുട്ടികളും അദ്ദേഹവും ഖാസി സമരത്തിൽ പങ്കെടുക്കുന്നില്ല അദ്ദേഹം സെക്രട്ടറി പദവി ഉപയോഗിക്കുന്ന സമസ്തയുടെ കാസർഗോഡ് വിഭാഗം, സമരങ്ങളിൽ പങ്കാളികളാവുന്നില്ല എന്നൊക്കെ ചോദിക്കുന്നവർ സ്വയം ഒന്ന് ചിന്തിച്ചാൽ പോരെ?
അദ്ദേഹത്തെ നിങ്ങൾ കൊലയാളികളുടെ കൂട്ടത്തിലാണ് കാണുന്നത് പിന്നെ എങ്ങിനെ അദ്ദേഹം നിങ്ങൾ  നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കും..? ഖാളിയാർച്ചാന്റ  മക്കളിൽ ഓരോരുത്തരായി ദിവസവും ഒരാളെന്ന പോലെ വ്യത്യസ്ത പ്രസ്താവനകളാണ് പുറത്തിറക്കുന്നത്. ഒരാൾ വോയ്‌സ് ക്ലിപ്പിൽ കൂടി സ്വന്തം അളിയനെ കൊലയാളി ആയി കാണുന്നു,മറ്റൊരാൾ യുഎം. അബ്ദുൽ റഹിമാൻ മുസ്ലിയാരെ കൊലയാളിയായി ചിത്രീകരിക്കുന്നു പിന്നൊരാൾ ഇബ്രാഹിം ഖലീലിനെ കൊലയാളി പ്രഖ്യാപിക്കുന്നു. എന്താണ് ഇതൊക്കെ വെള്ളരിക്ക പട്ടണമെന്നാണൊ ഇവർ കരുതിയത്.

നിങ്ങൾ കുടുംബക്കാരെല്ലാം കൂടി പൊതുജനങ്ങളെ വിഡ്ഢികളാക്കുകയാണോ..? അതിനെ ന്യായികരിക്കാൻ കുറെ നിശ്കളങ്ക മനുഷ്യരും, ഇതിന്റെ യഥാർത്ഥ നിജസ്ഥിതി അതാത് സമയത്ത് കോടതിയിൽ സമർത്ഥിക്കാൻ കഴിയാത്തതു,കൊണ്ടാണ് കേസ് ഇങ്ങനെ ആയിത്തീർന്നത് സ്വന്തം ബാപ്പാനെ ഇങ്ങനെ പരിഹാസപാത്രമാക്കാൻ മാത്രം പാടില്ലായിരുന്നു.

ഒരു ബലമായ സംശയം ഇവരുടെ ഉദ്ദേശ്യം എന്താണ് ..? എം ഐസി യെ ഹൈജാക് ചെയ്യാൻ ചില പണ്ഡിതന്മാർ ശ്രമിക്കുന്നുണ്ടോ..? എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു,അതിന്റെ ഭാഗമായാണോ ഇങ്ങനെയുള്ള ആരോപണങ്ങൾ..? യു.എം. അബ്ദുൽ റഹിമാൻ മുസ്ലിയരുടെ പേരിലും എംഐസിയുടെ പേരിലും ആരോപണം ഉന്നയിച്ചു പുകച്ചു പുറത്തു ചാടിക്കാനുള്ള ചില പണ്ഡിതന്മാരുടെ അടവാണോ സിഎം ഉസ്താദിന്റെ മക്കളെ കൊണ്ട് ഇങ്ങനെ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നത്, എന്നൊരു സംശയവും നിലനിൽക്കുന്നുണ്ട്

ശാരീരിക ബുദ്ധിമുട്ടുണ്ടായിട്ടും നുണ പരിശോധനക്ക് വിധേയമായ യു.എം അബ്ദുൽ റഹ്‌മാൻ മുസ്ലിയാർക്കും എംഐസിക്കോ, ഇദ്ദേഹത്തിനോ കുറ്റകൃത്യത്തിൽ യാതൊരു ബന്ധവുമില്ല എന്നു സിബിഐ ക്ലീൻ ചിറ്റ് കൊടുത്ത ഈ കേസിലെ ഏക വ്യക്തിയാണ് യു.എം.ഉസ്താദ് ,ആ റിപ്പോർട് ഇന്നും കോടതിയുടെ ഫയലിലും സിബിഐ യുടെ മേശപുറത്തുമുണ്ട്,അത് സിഎം ഉസ്താദിന്റെ  മക്കൾക്കും കേസ് നടത്തിപ്പുകാർക്കും അറിയുന്ന സത്യമാണ്, പിന്നെ എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ഇങ്ങനെ ഒരു പുകമറ സൃഷ്ഠിക്കുന്നത് ..?

ഇവർക്കു ബാപ്പാന്റെ കൊലപാതകിയെ കണ്ടുപിടിക്കലല്ല ഇപ്പോഴത്തെ ലക്‌ഷ്യം എംഐസിയിൽ നിന്നും യു.എം.ഉസ്താദിനെപുറത്തു ചാടിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ്.

അന്നും ഇന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥാപനമാണ് എംഐസി സി.എം.ഉസ്താദ് മരിച്ചതിനു ശേഷം ആ സ്ഥാപനത്തിന്റെ പ്രസിഡണ്ടാണ് ഇന്നത്തെ ചെമ്പിരിക്ക മംഗലാപുരം ഖാസി ത്വാഖ ഉസ്താദ്, അദ്ദേഹം ഈ കാലയിളവിൽ അവിടത്തെ സാമ്പത്തിക പരീനതകൾ പരിഹരിക്കുന്നതിന് വേണ്ടി  ഈഎട്ടു വർഷത്തിനുള്ളിൽ എന്തു ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്..? അതിനിടയിൽ ഒരു രാജി നാടകവും നടത്തി  അതും രാജിക്കത്തു സെക്രട്ടറിയെ ഏല്പിക്കുന്നതിനു പകരം പട്ടുവത്ത് മൊയ്‌ദീൻ കുട്ടി ഹാജിയുടെ വീട്ടിലേക്ക് സ്വന്തം അനുജന്റെ കൈവശം കൊടുത്തു വിട്ട് രക്ഷപെടാൻ ശ്രമിക്കുകയാണ് ചെയ്തത്.

എന്ത് സ്നേഹമാണ് ഇദ്ദേഹത്തിന് സിഎം ഉസ്താദിനോടും സിഎം ഉസ്താദ് ഉണ്ടാക്കിയ സ്ഥാപനത്തോടും കാട്ടിയിട്ട് ഉള്ളത് ...?

എന്നിട്ടും രാജി സ്വീകരിക്കാതെ സമസ്തയുടെ കാരുണ്യത്തിൽ പിന്നെയും ആ പദവി അദ്ദേഹത്തിന് നൽകി സ്ഥാപനത്തിന്റെ നിലനിപ്പിനാവശ്യമായ നല്ല നിലയിൽ നടത്തി കൊണ്ടുപോകാനാവശ്യമായ എല്ലാ കാര്യങ്ങളിൽ ഇടപെടണം എന്നു സമസ്ത പറയുകയും ചെയ്തു, എന്നിട്ടും കലി തീരാതെ ഒരു പച്ചയായ മനുഷ്യനെ സമുദായത്തിന് മുന്നിലും പൊതു സമൂഹത്തിന് മുന്നിലും അപകീർത്തിപ്പെടുത്താൻ മാത്രം ശ്രമിക്കുന്ന ഖാസി കുടുംബാംഗങ്ങളെയും, ഒപ്പം ത്വാഖ ഉസ്താദിനെയും ജനം വിലിയിയിരുത്തുകയാണ്...
കുറിപ്പ്: ഇ.കെ സമസ്ത പ്രവർത്തകനായ ഒരവങ്കര സ്വദേശി .

Post a Comment

Previous Post Next Post
close