പാഴ് വസ്തു വ്യാപാരികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക: KSMA


കാസർകോട്:
  പാഴ് വസ്തു വ്യാപാരികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്    കേരളാ സ്ക്രാപ് മർച്ചന്റ്സ് അസ്സോസിയേഷൻ (KSMA) കാസർകോട് മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കാസർകോട് മേഖലാ കൺവെൻഷൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നു. മേഖലാ കമ്മിറ്റി പുന സംഘടിപ്പിച്ചു.  പ്രസിഡണ്ട് അയ്യൂബ്  മേൽപറമ്പ്   ജനറൽ സെക്രട്ടറി  മജീദ് പീടിക. ട്രഷർ. മണി കുമ്പള. മറ്റു 2 1 കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു . ഈ മാസം 28ന് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ ചേരുന്ന പരിസ്ഥിതി സൗഹാർദ്ദ കാമ്പയിനും  സംസ്ഥാന തല പ്രവർത്തന ഫണ്ട് ശേഖരണ  ഉൽഘാടനവും വൻ വിജയമാക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട്  അയ്യൂബ് മേൽ പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ഖാദർ കേരള' സ്റ്റീൽ ഉൽഘാടനം ചെയ്തു  ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ചെമ്മനാട്  ജില്ലാ ജനറൽ സെക്രട്ടറി  കെ  മുഹമ്മദ് കുഞ്ഞി ബേവിഞ്ച  ജില്ലാ രക്ഷാധികാരി കെ എ ഹബീബ് റഹ്മാൻ. മണി കുമ്പള. ബഷീർ നുള്ളിപ്പാടി  ഹനീഫ പൊയിനാച്ചി ഷരീഫ് ചെർക്കള രിയാസ് ചൂരി  മുസ്ഥഫ അണങ്കൂർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മജീദ് പീടിക  സ്വാഗതവും നിഷാദ് ചൂരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close