കുമ്പളയിൽ യുവാവിനെ വിളിച്ചു കൊണ്ടുപോയി കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കുമ്പള:

യുവാവിനെ വിളിച്ചു കൊണ്ടുപോയി കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
പരിക്കേറ്റ മിയാപദവ്‌ ബജ്ജങ്കളയിലെ മൊയ്‌തീന്‍ കുഞ്ഞി (22)യെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8.30 മണിയോടെയാണ്‌ സംഭവം. അക്രമത്തെക്കുറിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന മൊയ്‌തീന്‍ കുഞ്ഞി പറയുന്നത്‌ ഇങ്ങനെ-“ മിയാപദവില്‍ സ്‌കൂട്ടറുമായി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ റഹീം എന്നയാള്‍ ഫോണ്‍ ചെയ്‌ത്‌ സമീപത്തുള്ള ഗ്രൗണ്ടിലേയ്‌ക്ക്‌ എത്താന്‍ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ റഹീം തന്നെ അകാരണമായി മുഖത്തടിച്ചു. അവിടെ നിന്നു രക്ഷപ്പെട്ട്‌ സ്‌കൂട്ടര്‍ വച്ചിരുന്ന സ്ഥലത്ത്‌ എത്തി. അവിടെ ഉണ്ടായിരുന്ന ചിലര്‍ അക്രമിച്ചു. രക്ഷപ്പെട്ടോടി കാട്ടിലൊളിച്ചു. പിന്നീട്‌ തിരിച്ചെത്തി സ്‌കൂട്ടറുമായി പോകുന്നതിനിടയില്‍ ഒരു സംഘം കാറില്‍ പിന്‍തുടര്‍ന്നെത്തി സ്‌കൂട്ടറിലിടിച്ച്‌ തെറുപ്പിച്ചു. രക്ഷപ്പെട്ട്‌ വീണ്ടും കാട്ടിനുള്ളില്‍ ഒളിച്ചു. അക്രമികള്‍ പോയെന്നു ഉറപ്പുവരുത്തിയശേഷം ആശുപത്രിയിലെത്തുകയായിരുന്നു.

Post a Comment

Previous Post Next Post
close