ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി പള്ളിക്കമ്മിറ്റി; ബേക്കല്‍ രിഫാഇയ്യ ജുമാമസ്ജിദ് കമ്മിറ്റിയാണ് അയ്യപ്പ ഭക്തര്‍ക്ക് സാന്ത്വനവുമായെത്തിയത് snews

ബേക്കല്‍: (www.snewskasargod.com)
ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കി പള്ളിക്കമ്മിറ്റി മാതൃകയായി. കാസര്‍കോട് ബേക്കല്‍ രിഫാഇയ്യ ജുമാമസ്ജിദ് കമ്മിറ്റിയാണ് ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് സാന്ത്വനവുമായെത്തിയത്. ശനിയാഴ്ചയാണ് ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്.

അയ്യപ്പ ഭക്തര്‍ ഉള്‍പെടെ നിരവധി ജനങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. മിന്നല്‍ സമരമായതിനാല്‍ പലരും പല സ്ഥലങ്ങളിലും കുടുങ്ങി. ഈ സമയത്താണ് കര്‍ണാടകയില്‍ നിന്നുമെത്തിയ 60 ഓളം വരുന്ന സംഘം അയ്യപ്പഭക്തര്‍ ഭക്ഷണമില്ലാതെ വലഞ്ഞത്. ഇവര്‍ക്ക് പള്ളികോമ്പൗണ്ടിനകത്ത് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ഭക്ഷണ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ശനിയാഴ്ച സന്ധ്യയോടെയെത്തിയ അയ്യപ്പഭക്തര്‍ ഭക്ഷണമൊക്കെ കഴിച്ച ശേഷം രാത്രിയോടെയാണ് മടങ്ങിയത്.
#kasaragodvartha

Post a Comment

Previous Post Next Post
close