പിഞ്ചുകുഞ്ഞിന്റെ ദാരുണമരണം നാടിനെ കണ്ണീരിലാഴ്‌ത്തി snews

ബന്തടുക്ക:

ചൂടുവെള്ളത്തില്‍ വീണു പിഞ്ചുകുഞ്ഞ്‌ ദാരുണമായി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. ബന്തടുക്ക, ചാമക്കൊച്ചിയിലെ ജോര്‍ജ്ജ്‌ -നീതു ദമ്പതികളുടെ മകന്‍ സിറിയക്‌ (രണ്ട്‌) ആണ്‌ മരിച്ചത്‌.കുളിപ്പിക്കാന്‍ വേണ്ടി തിളച്ച വെള്ളം കുളിമുറിയില്‍ വച്ച ശേഷം തണുത്ത വെള്ളമെടുക്കാനായി മാതാവ്‌ പുറത്തേക്കു പോയപ്പോഴായിരുന്നു സിറിയക്‌ അബദ്ധത്തില്‍ തിളച്ച വെള്ളത്തില്‍ വീണത്‌. അരയ്‌ക്കു താഴെ ഭാഗത്തു പൊള്ളലേറ്റ്‌ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരട്ടക്കുട്ടികളിലൊരാളാണ്‌ മരണപ്പെട്ട സിറിയക്‌. ഇരട്ടസഹോദരന്‍ അല്‍ഫോണ്‍സ്‌, അന്നേരി ജോര്‍ജ്ജ്‌, ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എന്നി വര്‍ സഹോദരങ്ങളാണ്‌.


Post a Comment

Previous Post Next Post
close