സി.എം കൊലപാതകം; ലീഗിൽ നിന്നും, സമസ്തയിൽനിന്നും, ശക്തമായ സമ്മർദ്ദം;സിദ്ദിഖ് നദ്‌വി ചേരൂർ നിലപാട് മയപ്പെടുത്തുന്നു Snews

കാസറഗോഡ്: 

സമസ്ത വൈസ് പ്രസിഡന്റും മംഗലാപുരം ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് ജനകീയ ആക്ഷൻ കമ്മിറ്റി നേതാവും ഖാസിയുടെ കുടുംബാംഗവുമായ
സിദ്ദിഖ് നദ്‌വിയുടെ വെളുപ്പെടുത്തൽ ലീഗിനെയും  സമസ്തയെയും സമ്മർദ്ദത്തിലാക്കിയതായി സൂചന.

സമസ്ത ഖാസി  വിഷയത്തിൽ മൗനം പാലിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്ന സമയത്താണ്  സിദ്ദിക്ക് നദ്‌വി ചേരൂർ കാസറഗോട്ടെ ഒരു ഓൺലൈൻ പോർട്ടലിന് അഭിമുഖം നൽകുന്നത് 
ഇത് സമസ്തയെ കൂടുതൽ പ്രതിരോധത്തിലാക്കി,
സമസ്തയുടെ ജില്ലയിലെ നേതാവും പണ്ഡിതനുമായ യു എം അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാരാണ് സമസ്തയെ ഈ വിഷയത്തിൽ പിന്നോട്ടടുപ്പിക്കുന്നെതെന്നാണ് ചേരൂർ നദ്‌വി അഭിമുഖത്തിൽ പറയാതെ പറയുന്നത്.

കൂടാതെ ജില്ലയിലെ മരണപെട്ടുപോയ മുസ്ലിം ലീഗ് നേതാവിനെതിരെയും ഇദ്ദേഹം പരാമർശിക്കുന്നുണ്ട്,
ഇതിന് ശേഷമാണ് ഇദ്ദേഹം ആരോപണങ്ങളെ നിഷേധിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്.

ഞാൻ അഭിമുഖത്തിൽ പരാമർശിച്ച വ്യക്തികളെ മറ്റൊരു ഓൺലൈൻ പോർട്ടലുകാർ വളച്ചൊടിച്ചെന്നും 

ഇവരെയെല്ല ഞാൻ ഉദ്ദേശിച്ചത് എന്നാണ് ചേരൂർ നദ്‌വി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നത് 
ഇത് സമസ്തയുടെയും ലീഗിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നാണ് അറിയുന്നത് 
ഖാസി കേസിൽ  പരസ്യ പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കാൻ സിദ്ദിക്ക് നദ്‌വിക്ക് നിർദ്ദേശം നൽകിയതായും അറിയുന്നു.

■■■■■■■■■■■■■■■

സിദ്ദിക്ക് നദ്‌വി ചേരൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ നൽകുന്നു.


"വഞ്ചിതരാകരുത്

●●●●●●●●●●●●●●

ആടിനെ പട്ടിയാക്കുക, പിന്നെ പേപ്പട്ടിയാക്കുക- അങ്ങനെ അതിനെ തല്ലിക്കൊല്ലാൻ ന്യായം കണ്ടെത്തുക.


സാധാരണ ശൈലി പ്രയോഗങ്ങളിൽ ഇതൊക്കെ കേൾക്കാറുണ്ടെങ്കിലും ഇത്ര കൃത്യമായി അത് മാധ്യമ രംഗത്ത് പുലർന്നുവരുന്നുവെന്ന കാര്യം ഇപ്പോഴാണെനിക്ക് നേരിൽ അനുഭവിച്ചറിയാൻ കഴിഞ്ഞത്.


കഴിഞ്ഞ ദിവസം ഖാസി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു സ്വകാര്യ ഓൺലൈൻ പോർട്ടലിന് ഇൻറർവ്യു നൽകിയിരുന്നു. രണ്ട്
ഭാഗങ്ങളായി പുറത്തു വിട്ട പ്രസ്തുത അഭിമുഖത്തിൽ ഖാസി കേസുമായി ബന്ധപ്പെട്ട ചില അപ്രിയ സത്യങ്ങൾ വ്യക്തമാക്കിയിരുന്നു.


അതിൽ ഒന്ന് രണ്ട് പേരെ സംബന്ധിച്ച് ചില സൂചനാപരമായ പരാമർശങ്ങൾ നടത്തിയതിനെ സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് ജില്ലയിലെ ഈയ്യിടെ അന്തരിച്ച പ്രമുഖനായ ഒരു ലീഗ് നേതാവിനെ അതിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് ലീഗുകാർക്കിടയിൽ സംശയങ്ങളും തെറ്റുധാരണകളും സൃഷ്ടിക്കാനുള്ള ചില ഓൺലൈൻ മാധ്യമങ്ങളുടെ ശ്രമം ഹീനവും അപലപനീയവുമാണ്. ഞങ്ങളെല്ലാം ഏറെ മതിപ്പോടെയും ആദരവോടെയും ഓർമിക്കുന്ന ചെർക്കളം അബ്ദുല്ല സാഹിബിനെ സംബന്ധിച്ച് മോശമായ നിലയിൽ പരാമർശിച്ചു എന്ന വരുത്തി ലീഗുകാരെ ഇളക്കി വിടാനുള്ള ശ്രമം വിലപ്പോവില്ല. ജില്ലയിലെ ലീഗ് നേതാക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഈ വിനീതനെ കുറിച്ച് അവർക്ക് നല്ലത് പോലെ അറിയാം.


പിന്നെ സമസ്തയുടെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നുവെന്ന് എഴുതിയതിലൂടെ അതെഴുതിയ ആൾ എല്ലാം കേവലം ഊഹത്തിന്റെ അടിസ്ഥാനത്തിൽ തട്ടി വിടുകയാണെന്ന് വ്യക്തമായി. ഇത്തരം വില കുറഞ്ഞ ദുർവ്യാഖ്യാനങ്ങളിൽ ആരും വഞ്ചിതരാകരുത്. സമസ്ത യേയോ ലീഗിനേയോ ഇവർ ചൂണ്ടിക്കാണിച്ച ലീഗ് നേതാക്കളെയോ സംബന്ധിച്ച് അതിൽ മോശമായ ഒരു പരാമർശവും ഇല്ലെന്ന് അഭിമുഖത്തിന്റെ രണ്ട് ഭാഗങ്ങളും തുറന്ന മനസോടെ കേൾക്കുന്ന ആർക്കും ബോധ്യമാകും."


Post a Comment

Previous Post Next Post
close